പുതുരുത്തി ക്ഷീര സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്ക് ഓണ മധുരം വിതരണം ചെയ്തു. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 44 കർഷകർക്കാണ് മധുരം ഓണം പദ്ധതിയുടെ ഭാഗമായി ഒരു നിശ്ചിത തുക വിതരണം ചെയ്തത്.പുതുരുത്തിയിൽ നടന്ന പരിപാടി സംഘം പ്രസിഡൻ്റ്.എൻ.ആർ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ എ. വി.ജേക്കബ്, സി.പി അന്നു, സി.വി വേലായുധൻ എന്നിവർ സംസാരിച്ചു.