വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിൽ ഓണച്ചന്തക്ക് തുടക്കമായി. ഹെഡ് ഓഫീസിൽ വിതരണോൽഘാടനം ചലച്ചിത്രകാരനും, എഴുത്തുകാരനുമായ റഷീദ് പാറയ്ക്കൽ നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് ബിബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണച്ചന്തക്ക് ആരംഭം കുറിച്ചിട്ടുള്ളത്. വിവിധ നിത്യോപയോഗ സാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റായാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. പൊതു വിപണിയിൽ നിന്ന് 60% ത്തോളം വില താഴ്ത്തി 448 രൂപ മാത്രം ഈടാക്കിയാണ് ഉത്സവകാലത്തെ ഈ വിതരണം സംഘം നടത്തുന്നത്. വൈസ് പ്രസിഡണ്ട് രാജേഷ് പി ഭരണസമിതി അംഗങ്ങളായ രാഗിൽ രവീന്ദ്രൻ ടി, ലിസി എൻ പി, സിന്ധു കെ വി, ചിത്ര വി എം, സതീഷ് കുമാർ യു സി, ഓഡിറ്റർ സജികുമാർ പി എസ് , സംഘം സെക്രട്ടറി ഇൻ ചാർജ് സുശീൽ കുമാർ കെ എസ് എന്നിവർ പങ്കെടുത്തു.