മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയുമായി എക്‌സൈസ് സംഘം. ഒന്നര കോടി രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളാണ് മലപ്പുറത്ത് നിന്നും പിടിച്ചെടുത്തത്. എടപ്പാള്‍ വട്ടംകുളത്തെ ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. രണ്ടു ട്രക്കുകളിലായി കടത്തിയ പുകയിലയാണ് പിടിച്ചെടുത്തത്. വാഹനങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഉത്തരമേഖല കമ്മീഷ്ണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.