ഇന്ത്യ അധ്യക്ഷതവഹിക്കുന്ന ജി 20ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഭാരത് മണ്ഡപത്തിൽ രാവിലെ 9 മണി മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവൻമാരെ സ്വീകരിക്കും. ‘ഒരു ഭൂമി, ഒരു കുടുംബം’ എന്നിങ്ങനെ രണ്ട് സെഷനുകളാണ് ഇന്നുള്ളത്. പത്തിലേറെ രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.