സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഒരു വർഷം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രായോഗിക രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ നേതാവിന്റെ വിടവ് ഇനിയും നികത്താനായിട്ടില്ല. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കും പ്രതിസന്ധിയിലേക്കും പാർട്ടി നീങ്ങുമ്പോൾ കോടിയേരിയുടെ അസാനിധ്യം കൂടുതൽ പ്രകടമാകുകയാണ്.