Kerala

ഓണക്കിറ്റ് വിതരണം അടുത്ത മാസം മുതൽ; തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾ

Published

on

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും റേഷൻ വ്യാപാരികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി പായ്ക്കിംഗ് തുടങ്ങിയെന്ന്  മന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പ് മുഴുവൻ കിറ്റുകളുടെയും വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി കാെച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഓണത്തിന്‍റെ ഭാഗമായി സർക്കാർ നടത്തുന്ന ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകൾ നടത്തും. സപ്ലെെകോ സൂപ്പർ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പഞ്ചക്കറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നൽകും. ഫെയറിന് അനുബന്ധമായി സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും. ഓരോ സൂപ്പർ മാർക്കറ്റിലും 250 കിറ്റുകൾ ഉണ്ടാകും. വിൽപ്പന നടക്കുന്ന ഓരോ 100 കിറ്റിലും ഒരു സമ്മാനം ഉപഭോക്‌താക്കൾക്ക് നൽകും.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version