National

ഓൺലെെൻ തട്ടിപ്പ് ; വിദേശികൾ വലയിൽ ; പിടിയിലായവരുടെ കയ്യിൽ ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോർട്ട്

Published

on

ഓൺലെെൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നെെജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് നോയിഡയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളും പൊലീസ് കണ്ടെടുത്തു. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോർട്ടും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്മുൻ ആർമി ഓഫീസറെ കബളിപ്പിച്ച കേസിലെ അന്വേഷണത്തിനിടയിലാണ് ഇവർ പിടിയിലാവുന്നത്ഇവരിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്റെ വ്യാജ പാസ്പോർട്ട് അടക്കമുള്ളവ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version