യാത്രയ്ക്കായി കോൺഗ്രസ് നേതൃത്വം എയർ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്. ബംഗളുരുവിലെ എച്ച്‌സിജി കാൻസർ കെയർ സെന്ററിലേക്ക് എയർ ആംബുലന്‌സിലാകും കൊണ്ടുപോകുക. പനിയും ശ്വാസതടസവും കുറഞ്ഞെങ്കിലും ന്യുമോണിയ ബാധ തുടരുന്നതാണ് പ്രതിസന്ധി.ആരോഗ്യസ്ഥിതി കൂടി പരിശോധിച്ചാകും ബംഗളുരുവിലേക്ക് മാറ്റുന്നതിൽ അന്തിമതീരുമാനമെടുക്കുക. നിലവിൽ നെയ്യാറ്റിൻകര നിംസിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് കർശന സന്ദർശക വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.