പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരുക്കേറ്റു. ഒക്കൽ പളളത്തുകുടി യോഹന്നാനാണ് (70) പരുക്കേറ്റത്.
ഇദ്ദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പൊലീസ് വാഹനത്തിൽ തന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30ന് ഒക്കൽ സഹകരണ ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പൈലറ്റ് വാഹനം ഇടിച്ചത്. വിമാനത്താവളത്തിൽ നിന്ന് മുവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ്.അപകടം നടന്ന ഉടൻ തന്നെ വാഹനം നിർത്തി ഇറങ്ങി ആളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുളള ഏർപ്പാടുകളും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച ആളുടെ പരിക്ക് സാരമുളളതല്ല.