Politics

കോണ്‍ഗ്രസ് എം.പി ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on


ആരായാലും വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്ന് വരുമ്പോള്‍ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും അജണ്ടകളുണ്ടെന്ന് ആരോപിച്ച സതീശന്‍ അതിനെ നേരിടുമെന്നും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അത് സമ്മതിക്കില്ല. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളല്ല ഞങ്ങള്‍ ആരും. അങ്ങനെ പൊട്ടുന്നവരല്ല. ഇല്ലാത്ത വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ഗൗരവമായി കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ സിപിഐഎമ്മിനെ പോലെ എല്ലാവരെയും പുറത്താക്കുന്ന പാര്‍ട്ടിയല്ല. എല്ലാവരോടും പറയും സംസാരിക്കും അവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ പിന്മാറാനുള്ള അവസരം നല്‍കും. എന്നിട്ടും അതുമായി മുന്നോട്ട് പോയാല്‍ വെച്ചുപൊറുപ്പിക്കില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version