സമഗ്ര ശിക്ഷ കേരള ബി ആർ സി വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ യുപി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഹിന്ദി അദ്ധ്യാപകർക്കായുള്ള ഏകദിന അദ്ധ്യാപക ശാക്തീകരണ പരിപാടിയായ ‘വാചൻ കി ബഹാർ’ സംഘടിപ്പിച്ചു.വടക്കാഞ്ചേരി നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം ജമീലാബി പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ എ. ഡി അജി അധ്യക്ഷത വഹിച്ചു.വടക്കാഞ്ചേരി ബി. ആർ. സി ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ സി.സി.ജയപ്രഭ പരിശീലന പരിപാടിയുടെ റിസോഴ്സ് പേഴ്സൺ, എം.എൽ ലിസി പദ്ധതി വിശദീകരണം നടത്തി.യു. ആർ. സി തൃശൂർ ട്രെയിനർ.കെ. സുനിൽ കുമാർ വടക്കാഞ്ചേരി ബി. ആർ. സി ട്രെയിനർ വി.വി. ചാന്ദിനി എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഹിന്ദി വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള ഈ പരിശീലന പരിപാടിയിൽ പുസ്തക പരിചയം, സ്വാതന്ത്ര വായന മുതലായ പ്രവർത്തനങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്.