ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമൽഹോത്ര മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്.മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.