ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്ത് പരിശുദ്ധ സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച എബ്രഹാം തോമസ് റമ്പാന്‍ , പി. സി. തോമസ് റമ്പാന്‍ , ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍ , ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍ , അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍, ചിറത്തിലാട്ട് സഖറിയ റമ്പാന്‍ എന്നിവരാണ് മെത്രാപ്പോലീത്താമാരാകുന്നത്. കാതോലിക്കാബാവായും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സഭയുടെ പാരമ്പര്യത്തിന് വിധേയമായി പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഇവര്‍ക്ക് പുതിയ പേരുകള്‍ നിശ്ചയിക്കും. കേരളത്തിലെ വിവിധ സഭകളില്‍ നിന്നുളള പ്രതിനിധികളെ കൂടാതെ അര്‍മീനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെയും റോമന്‍ കത്തോലിക്ക സഭയുടെയും പ്രതിനിധികളും ശുശ്രൂഷകളില്‍ പങ്കെടുക്കും. ശുശ്രൂഷകള്‍ക്ക് ശേഷം പഴഞ്ഞി കത്തീഡ്രല്‍ അങ്കണത്തില്‍ അനുമോദന സമ്മേളനം ചേരും. കേരള ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. നവാഭിഷിക്ത മെത്രാപ്പോലീത്താമാരുടെ സ്വീകരണത്തോട് അനുബന്ധിച്ച് കുന്നംകുളം നഗരം ചുറ്റിയുള്ള ഘോഷയാത്രയും നടത്തും.സഭയുടെ അടുത്ത 5 വര്‍ഷത്തേക്കുളള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി മലങ്കര അസോസിയേഷന്‍ ഓഗസ്റ്റ് നാലിന് നടക്കും. പത്തനാപുരം മൗണ്ട് താബോര്‍ ദയറാങ്കണത്തിലെ ‘തോമാ മാര്‍ ദീവന്നാസിയോസ്’ നഗറിലാണ് മലങ്കര അസോസിയേഷന്‍ നടക്കുക