തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒ ടി ടി യ്ക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്ന് ഫിയോക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒരു പിടി പുതിയ മലയാള ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴിഞ്ഞാൽ ഒ ടി ടി യിൽ എത്തുന്ന സ്ഥിതിയാണ്. ചില സിനിമകൾ കരാർ ലംഘിച്ച് ഇതിലും കുറഞ്ഞ ദിവസങ്ങളിൽ ഒ ടി ടി ക്ക് നൽകുന്നു. ഇത് തീയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു . കെ ജി എഫ്, വിക്രം തുടങ്ങി മികച്ച തീയറ്റർ അനുഭവം നൽകുന്ന സിനിമകൾക്ക് മാത്രമാണ് ആളുകൾ തീയറ്ററിൽ എത്തുന്നത് . ഇങ്ങനെ പോയാൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരും . തീയറ്റർ മേഖലയെ രക്ഷിക്കാനാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. സിനിമകൾ ഒ ടി ടി ക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരിഗണിച്ചിരുന്നില്ല.