ഒറ്റപ്പാലം പാലപ്പുറം സ്വദേശി മീറ്റ്നകളത്തിൽ മണികണ്ഠന്റെ മകൾ രശ്മി (31) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ സമീപത്ത് നിന്നിരുന്ന തെങ്ങിലെ തേങ്ങ ഇവരുടെ തലയിൽ വീഴുകയായിരിന്നു. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. രശ്മിക്ക് എട്ടും,ഏഴും വയസ് പ്രായമുള്ള രണ്ടു കുട്ടികളുണ്ട്