Crime

ഒറ്റപ്പാലത്ത് റബർ എസ്റ്റേറ്റിൽ നിന്നു കാൽ ലക്ഷം രൂപയുടെ ഒട്ടുപാൽ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

Published

on

നെല്ലിക്കുറുശി കുന്നത്ത്കുളം അലി എന്ന ബാബുവിനെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.കഴിഞ്ഞ 12 നു രാത്രി നെല്ലിക്കുറുശിയിലെ എസ്റേറ്റിൽ നിന്ന് 230 കിലോ ഒട്ടുപാൽ മോഷ്ടിച്ചെന്നാണു കേസ്. നെല്ലിക്കുറുശി സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലായിരുന്നു മോഷണം. തോട്ടം പരിപാലിക്കുന്ന ബഷീറിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാൽ കൊണ്ടു പോയ വാഹനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുമെല്ലാം അന്വേഷണത്തിന് സഹായമായി.അലി രാത്രി സമയങ്ങളിൽ നാട്ടിലെത്താറുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തു നിന്നു പിടിയിലായത്. പൊലീസ് ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version