Malayalam news

ഒറ്റപ്പാലത്ത് ബൈക്കിടിച്ച് വീണ് അപകടം ; പശുവിന്റെ കൊമ്പ് യുവാവിന്റെ ശരീരത്തില്‍ തുളഞ്ഞു കയറി

Published

on

സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലഒറ്റപ്പാലത്ത് വരോട്ടാണ് സംഭവം. ബൈക്ക് യാത്രികനായിരുന്ന പനമണ്ണ കുഴിക്കാട്ടില്‍ കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവ സ്ഥലത്തുതന്നെ ചത്തിരുന്നു. കഴിഞ്ഞ ദിവസം വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം നടന്നത്.
ഉടമകള്‍ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു . ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നെഞ്ചില്‍ പശുവിന്റെ കൊമ്പ് തുളച്ചുകയറുകയാണുണ്ടായത് .
നാട്ടുകാര്‍ ചേര്‍ന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണപ്രജിത്തിനെ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version