ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കുവാൻ വിദ്യാർത്ഥികൾ ചുറ്റുപാടുകൾ സംരക്ഷിക്കണമെന്ന് വനമിത്ര പുരസ്കാര ജേതാവും ഇൻസ്പെയർ ഇന്ത്യ സെക്രട്ടറിയുമായ വി കെ ശ്രീധരൻ പറഞ്ഞു. ഓസോൺ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട തുരുത്തിപറമ്പ് സെന്‍റ് പോൾസ് എൽ പി സ്ക്കൂളിൽ ക്ലാസ്സെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീധരൻ. സിൽസി ജോഷി പ്രശ്നോത്തരി നയിച്ചു. പ്രധാനാധ്യാപിക കെ വൈ ബെറ്റി, അധ്യാപിക മേരി ജോസ് എന്നിവർ സംസാരിച്ചു.