ഈ വർഷത്തെ വി.കെ.നാരായണഭട്ടതിരി സ്മൃതി പുരസ്കാരം പി. ചിത്രൻ നമ്പൂതിരിപ്പാടിന്. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. വേദ പണ്ഡിതനും വടക്കാഞ്ചേരി ഗ്രന്ഥശാല സ്ഥാപകരിൽ പ്രമുഖനുമായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ സ്മരണക്കായി വ്യതസ്ത മേഖലകളിലെ പണ്ഡിതശ്രേഷ്ഠർക്ക് വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും കോഴിക്കോട് വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും നൽകി വരുന്ന ഭട്ടതിരി സ്മൃതി പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. ഡിസംബർ 10-നു വൈകുന്നേരം വടക്കാഞ്ചേരി പബ്ലിക്ക് ലൈബ്രറി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കുമെന്നു വി.കെ.നാരായണ ഭട്ടതിരി ട്രസ്റ്റ് ചെയർമാൻ പി.ചന്ദ്രശേഖരൻ , ലൈബ്രറി പ്രസിഡന്റ് വി. മുരളി, സെക്രട്ടറി ജി. സത്യൻ എന്നിവർ അറിയിച്ചു.