അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്‌റെ പേരിൽ ഫണ്ട് തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ. ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീനതന്ത്രമാണ് നടക്കുന്നതെന്ന് ഷിജു ഖാൻ പറഞ്ഞു .റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡിവൈെഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന്‍ വിശദീകരിച്ചു. ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യാൻ ഡിവൈഎഫ്ഐയ്ക്ക് അല്ലാതെ മറ്റൊരു യുവജന സംഘടനയ്ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാട് അല്ല ഡിവൈഎഫ്ഐയ്ക്ക്. റെഡ് കെയർ സെന്ററിന് എതിരായ നീക്കങ്ങളെ ശക്തമായി തള്ളിക്കളയുന്നതായും ഷിജു ഖാൻ പറഞ്ഞു. പി ബിജുവിന്‍റെ ഓർമ്മയില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയർ സെന്‍ററും ആമ്പുലന്‍സ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു ഫണ്ട് പിരിവ്. ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നൽകിയത്. ഇതുപ്രകാരം ഒരു വർഷം മുൻപ് പൊതുജനങ്ങളിൽനിന്നായി പിരിച്ച 11 ലക്ഷത്തിലധികം രൂപ മേൽക്കമ്മിറ്റിക്കു കൈമാറിയിരുന്നു. ഇതിൽ നിന്ന് അഞ്ചു ലക്ഷം രൂപ ആംബുലൻസ് വാങ്ങുന്നതിനായി നീക്കിവെച്ചിരുന്നു. ഈ തുക പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം.തുക ബ്ലോക്ക് കമ്മിറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കാതെ ഷാഹിന സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതാണ് പരാതി. വിവാദം സിപിഎം പാളയം ഏരിയ ഫ്രാക്ഷൻ ചർച്ച ചെയ്യുന്നതിനു തൊട്ടു മുൻപ് ഷാഹിൻ ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി സമ്മേളന നടത്തിപ്പിന് ചെലവായി എന്ന് വിശദീകരിക്കുകയും ചെയ്തു.