Malayalam news

മൂന്നാറിൽ പടയപ്പയുടെ പ്രകോപനം ; രണ്ട് ഓട്ടോറിക്ഷകൾ തകർത്തു

Published

on

കാട്ടാന പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിൾ ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തകർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതിഷേധം ഉയരുന്നുണ്ട്. പടയപ്പയ്ക്ക് റേഡിയോ ബോളർ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിൽ ഇറങ്ങി കഴിഞ്ഞാൽ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാൻ കഴിയും. പക്ഷേ വനംവകുപ്പ് അതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. ജനവാസ മേഖലയിൽ ഇറങ്ങി കഴിഞ്ഞാൽ അതിനെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നതിനോ അല്ലെങ്കിൽ കാട്ടിൽ തന്നെ ഈ ആനയെ നിർത്തുന്നതിന് വേണ്ടിയുള്ള നടപടിയോ ഈ വനംവകുപ്പ് നടത്തുന്നില്ല എന്ന തരത്തിലാണ് പ്രതിഷേധം. നേരിട്ട് വനം വകുപ്പ് ഓഫീസിൽ ചെന്ന് പരാതികൾ കൊടുത്തിട്ടും യാതൊരു നടപടിയുമില്ല എന്നൊക്കെയാണ് ഈ നാട്ടുകാരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version