കോട്ടയം ജില്ലയിലെ പാലാ ചെത്തിമറ്റത്തുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കണ്ണൂർ സ്വദേശി ജോയൽ ജോബി (21) ആണ് മരിച്ചത്. ജോയൽ ബൈക്കിന്‍റെ പിൻസീറ്റിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കോട്ടയം കേളകം സ്വദേശി ടിജോ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കാറിലിടിച്ച ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റോഡിലേക്ക് തെറിച്ചുവീണ ജോയൽ തല തകർന്ന് തത്ക്ഷണം മരിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിലെ ഒരു സ്ഥാപനത്തിൽ ജർമൻ ഭാഷ പഠത്തിനെത്തിയതാണ് ജോയൽ. വാഗമൺ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.