വളളിച്ചിറ തോട്ടപ്പറമ്പില്‍ രാഹുല്‍ ജോബിയാണ്(24) മരിച്ചത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂര് വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാന്‍ പോകുന്ന യാത്രയിലാണ് അപകടം ഉണ്ടായത്. കാറിന്റെ പിന്‍ സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍, കാര്‍ അതുവഴി വന്ന പിക്കപ്പ് വാനുമായി വീണ്ടും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട്‌പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.