പാലക്കാട് മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബ. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവ് ആണെന്ന് കുടുംബം ആരോപിച്ചു. ഇയാൾ തന്നെ ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം ബിജെപി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട് . ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും സഹോദരൻ മണികണ്ഠൻ പറഞ്ഞു.ഇന്നലെ വൈകുന്നേരമാണ് ശരണ്യ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.