തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട് മുതലമടയിൽ കാട്ടനയിറങ്ങി. മാത്രമല്ല ഒരേ കൃഷിയിടത്തിൽ തന്നെ രണ്ടാമതും കൃഷി നശിപ്പിച്ചു. നിലവിൽ കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്‍റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.അതേസമയം തന്നെ വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിങ്ങ് ചെയ്തിരുന്നു. എന്നിരുന്നാലും രണ്ട് ദിവസമായി ഇത് മറികടന്നാണ് കാട്ടാന കൃഷിയിടത്തിലിറങ്ങി ആക്രമണം നടത്തുന്നത്. മാത്രവുമല്ല വൈദ്യുതി കടന്ന് പോകുന്ന ഫെന്‍സിങ്ങിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിങ്ങിലേക്ക് കുത്തിമറിച്ചിട്ടു. കൂടാതെ ഇതുവഴിയുള്ള വൈദ്യുതി ബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്ന് ഉടമ പറയുന്നു.