പാലക്കാട് കോങ്ങാട് സ്വദേശി ചെറായ പ്ലാപറമ്പിൽ ഹരിദാസന്‍റെ മകൾ കാർത്തിക (27) യാണ് ഇന്നലെ രാത്രി മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി ഇവർക്ക് ബോധം കെടുത്താനുള്ള അനസ്തേഷ്യ കുത്തിവെയ്പ് എടുത്ത ശേഷമാണ് മരണം സംഭവിച്ചതെന്നാണ് വിവരം . മരണ വിവരം ആശുപത്രി അധികൃതർ മറച്ചുവച്ചതായി കാർത്തികയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.