പാലയൂര്‍ കഴുത്താക്കല്‍ കെട്ടില്‍ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എം എൽ എ. എൻ കെ അക്ബറിൻ്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും തുക അനുവദിച്ചത്. ആകെ 6 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 കുടുംബങ്ങൾക്കായി ഇതുവരെ അനുവദിച്ചത്.
ഏപ്രിൽ 28 നായിരുന്നു ചാവക്കാട് പത്താഴ കുഴിയിൽ താഴ്ന്ന് വിദ്യാർത്ഥികളായ വരുണ്‍, സൂര്യ, മുഹസിന്‍ എന്നിവർ മരിച്ചത്.