പാലിയേക്കര ടോളിൽ മുടക്ക് മുതലിനേക്കാൾ കൂടുതൽ സംഖ്യ പിരിച്ചതിനാൽ ടോൾ നിർത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോടും കരാർ കമ്പനിയോടും ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടൻക്കണ്ടത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരള ഹൈക്കോടതിയിൽ ഹർജി ബോധിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ദേശീയ പാത അതോറിറ്റി ടോൾ അവസാനിപ്പിക്കുവാൻ സാധിക്കില്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ കേന്ദ്രസർക്കാരും കരാർ കമ്പനിയും മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിനോടും കരാർ കമ്പനിയോടും ടോൾ നിർത്തലാക്കുന്നതിൽ മറുപടി തേടിയത്.