മുക്കാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചമഹായാഗം ജനുവരി , 25 , 26, 27, 28, 29, എന്നീ തിയ്യതികളിലായി നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തോട് ചേർന്നുള്ള യാഗശാലയിൽ വെച്ച് നടക്കും. ഇതിനായുള്ള സ്വാഗത സംഘ രൂപീകരണം ഈ വരുന്ന ഞായറാഴ്ച രാവിലെ 10 ന് നെല്ലുവായ് പഞ്ചമഹായാഗം ഓഫീസിൽ വെച്ചു നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7306589 44 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.