മാടക്കത്തറ പഞ്ചായത്തിന് മുൻപിലൂടെ പോകുന്ന പ്രധാന റോഡിലാണ് സംഭവം, കാർ ഇടിച്ച് ഓവുചാലിൽ വീണ് രണ്ടു ദിവസമായി ആരും നോക്കാതെ കിടക്കുകയായിരുന്ന നായയെ പരിസരവാസികൾ വാർഡ് മെമ്പർ സേതു താണിക്കുടത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരിന്നു, പഞ്ചായത്ത് അംഗം ഉടൻതന്നെ അവിടെയെത്തി വിശന്നു തളർന്നു കിടക്കുകയായിരുന്ന നായക്ക് ഭക്ഷണം നൽകി . തുടർന്ന് പൗസ് പ്രവർത്തകരെ വിവരം അറിയിച്ചു, അല്പസമയത്തിനുള്ളിൽ അവരെത്തി നായയെ ചാലിൽ നിന്നു എടുത്ത് പ്രഥമ ശിശ്രൂഷകൾ നൽകി സുരക്ഷിത ഇടത്തേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ നായയെ പൗസ് പ്രവർത്തകർ ചികിത്സയ്ക്കായി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നായയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മെമ്പർ സേതു താണിക്കുടത്തോടൊപ്പം പൗസ് പ്രവർത്തകരായ വിഷ്ണു , സെലസ്ടി, ആൻറണി എന്നിവരും ഉണ്ടായിരുന്നു.