യാത്ര ചെയ്യാത്ത വാഹനത്തിന് ടോൾ പിരിച്ച് പന്നിയങ്കര ടോൾ പ്ലാസ. പണം നഷ്ടമായത് തരൂർ സ്വദേശിക്ക്. വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നാണ് കഴിഞ്ഞ ദിവസം തരൂർ തോണിപ്പാടം സ്വദേശിയായ അഞ്ചങ്ങാടി ബദ്രുദീൻ ഓടിക്കുന്ന വാഹനത്തിന് യാത്ര ചെയ്യാതെ തന്നെ ടോൾ തുക നൽകേണ്ടി വന്നത് . യാത്ര ചെയ്യാത്ത ദിവസം ടോൾ പിരിച്ചെന്ന മെസേജ് വന്നപ്പോഴാണ് ബദ്രുദ്ധീന് പണം നഷ്ടപ്പെട്ടകാര്യം അറിയുകയും വാഹനവുമായി ടോൾ പ്ലാസയിലെത്തിയ ബദ്രുദ്ധീനും, ടോൾ പ്ലാസ അധികൃതരും തമ്മിൽ വാക്കു തർക്കമായി. തുടർന്ന് പോലീസ് ഇടപെട്ട് ബദ്രു ദ്ധീന്‍റെ പണം മടക്കി നൽകുകയായിരുന്നു . ഫാസ്റ്റ് ട്രാക് സംവിധാനം വന്നതോടെ ആശ്വാസമാകുമെന്ന് വിശ്വസിച്ച വാഹന ഉടമകൾക്ക് തിരിച്ചടിയായാണ് ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ. കൂടുതൽ പേർക്ക് ഇത്തരത്തിലുള്ള ധന നഷ്ടം ഉണ്ടാകാൻ സാധ്യതയേറേയാണ്.