തിരുവില്വാമല ആനപ്രേമി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ ഗണപതി ഹോമവും, ഗജപൂജയും ആനയൂട്ടും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കാലത്ത് ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ പ്രത്യക്ഷ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഗജഘോഷയാത്രയായി മൂന്ന് ആനകൾ എഴുന്നള്ളി. ആനയൂട്ടിനു അകമ്പടിയായി പുതുക്കോട് ഉണ്ണിക്കൃഷ്ണ മാരാരുടെ മേളവും ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ആനയൂട്ടിൽ ഊക്കൻസ് കുഞ്ചു, പാറന്നൂർ നന്ദൻ, വാര്യത്ത് ജയരാജ് എന്നീ ഗജവീരന്മാർ പങ്കെടുത്തു.