Local

കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

Published

on

ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. രാത്രിയോടെ പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത് . പാറമേക്കാവിൻ്റെ കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് തിടമ്പേറ്റുന്ന കൊമ്പനാണ് പാറമേക്കാവ് പത്മനാഭൻ. നിലവിൽ വിയ്യൂരിനടുത്തുള്ള പാറമേക്കാവ് ദേവസ്വത്തിൻ്റെ ആനപ്പറമ്പിലാണ് പത്മനാഭൻ്റെ മൃതദേഹമുള്ളത്. നിരവധി ആനപ്രേമികളാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പാറമേക്കാവ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version