പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണം. എന്ന് അതികൃതര്‍ അറിയിച്ചു.
പാലക്കാട് പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ 80 സെ.മീ നിന്നും 90 സെ.മീ ആയും, തൂണക്കടവ് ഡാമിന്‍റെ ഷട്ടർ 30 സെ.മീ ഉയർത്തിയതായും എസ് പി എം ആര്‍ ലിൽ നിന്നും അറിയിച്ചു.