പെരിഞ്ഞനം സ്വദേശി വിജീഷ്, വിയ്യൂര്‍ സ്വദേശി അരുണ്‍, കോഴിക്കോട് സ്വദേശി ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു പറവട്ടാനിയില്‍ പ്രവർത്തിക്കുന്ന കുട്ടൂസ് ട്രേഡേഴ്സ് എന്ന സ്ഥപനത്തിൽ മോഷണം നടന്നത്. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കിട്ടക്ക, കട്ടില്‍, ഗ്യാസ് സറ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് എന്നിവയുൾപ്പടെ എണ്‍പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളും, ഒരു മൊബൈൽ ഫോണും മേശയിലുണ്ടായിരുന്ന 3000 രൂപയും പ്രതികൾ മോഷ്ടിച്ചിരിന്നു