പാർളിക്കാട് മാരുതി വാഗണർ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ദമ്പതികൾക്ക് പരുക്ക്. എങ്കക്കാട് മുളക്കൽ വീട്ടിൽ ലാൽ ബാബു ഫ്രാൻസിസ്, ഭാര്യ ആൽസി എന്നിവർക്കാണ് പരുക്കേറ്റത്.വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം ഉണ്ടായത്. ഇരുവരേയും അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.