Local

പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാണു; പതിമൂന്നുകാരന് ദാരുണാന്ത്യം

Published

on

പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു. ഹരിനാരായണൻ ആണ് മരിച്ചത്. കീഴില്ലം അമ്പലംപടിയിലാണ് സംഭവം. സൗത്ത് പരിത്തേലിപ്പടി. വളയൻചിറങ്ങര കാവിൽതോട്ടം ഇല്ലമാണ് മണ്ണിന് അടിയിൽ പെട്ടത്. താഴത്തെ നില അടിയിൽ പെട്ടു. ഏഴ് അംഗങ്ങളുള്ള കുടുംബത്തിൽ മരിച്ച ഹരിനാരായണൻ അടക്കം രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. താഴത്തെ നിലയുടെ ഒരു മീറ്റർ ഒഴികെ ബാക്കി ഭാഗം പൂർണമായും മണ്ണിനടിയിലാണ്. അപകടം നടക്കുമ്പോൾ ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. നാരയണൻ നമ്പൂതിരി (87), കൊച്ചുമകൻ ഹരിനാരായണൻ നമ്പൂതിരി (13) എന്നിവർ വീടിനകത്ത് കുടുങ്ങി പോകുകയായിരുന്നു. നാരയണൻ നമ്പൂതിരിയുടെ മകൻ ഈശ്വരൻ നമ്പൂതിരി അടക്കം നാലുപേർ വീടിന് പുറത്തായിരുന്നു. മകൾ ദേവിക ഇരുനില വീടിന്‍റെ ടെറസിലും. മൂന്നു ജെസിബി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു ജെസിബി ഉപയോഗിച്ച് ഇടിഞ്ഞു താഴ്ന്ന വീടിന്‍റെ ബാക്കി ഭാഗം താങ്ങി നിർത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാരായണൻ നമ്പൂതിരി കട്ടിലിൽ കിടക്കുകയായിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. കൊച്ചുമകൻ ഹരി നാരായണൻ നമ്പൂതിരി സെറ്റിയിൽ ഇരിക്കുന്ന രീതിയിലുമായിരുന്നു. രക്ഷാപ്രവർത്തകർ ഇരുവരെയും പുറത്തെടുത്തു രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരിനാരായണന്‍റെ ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version