ഇന്ന് രാവിലെ ആറരയോടെ അടൂര്‍ ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത് . വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി (66), ഭാര്യ ശോഭ (62) ഇവരുടെ മകന്‍ നിഖില്‍ രാജ് (32) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം വീട്ട് വന്നിടിക്കുകയായിരിന്നു. അപകടത്തിൽ എതിർ ദിശയിൽ സഞ്ചരിച്ച കാറിലുണ്ടായിരുന്ന അനസ്സ് (26) ജിതിന്‍ (26), അജാസ് (25), അഹമ്മദ് (23) എന്നിവര്‍ക്ക് പരിക്കേറ്റു.