ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കടുകതൊടി അബ്ബാസ്(50) ആണ് ചൊവ്വാഴ്ച രാവിലെ 6.30ന് കൊല്ലപ്പെട്ടത്. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി മാരകായുധം ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചരിക്കുകയാണ്.