പെരിഞ്ഞനം വെസ്റ്റ് സ്വദേശി പുലാക്കൽ രാധാകൃഷ്‌ണൻ്റെ മകൻ അഭിലാഷിൻ്റെ മൃതദേഹമാണ് എറണാകുളം അമൃത ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകാതെ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് വാടാനപ്പള്ളി പൊക്കുളങ്ങരയിൽ വെച്ച് അഭിലാഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. രണ്ട് മാസത്തോളമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരികെ ഇന്ന് രാവിലെയാണ് മരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം പോലീസിൽ അറിയിക്കാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടിൽ എത്തിച്ചതിന് ശേഷം ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.