കാട്ടിലങ്ങാടിയിലെ സ്കറിയ യുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ വീണതായി കണ്ടെത്തിയത്.തുടർന്ന് വടക്കാഞ്ചേരി അഗ്നി ശമന സേനയുടെ സഹായത്തോടെ കിണറിൽ നിന്ന് കയറ്റുകയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ എത്തിയ്ക്കുകയും ഡോക്ടർ മരണം സ്ഥിരീകരിക്കുക യും ചെയ്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ച റി യിലേക്ക് മാറ്റി. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഏകദേശം 165 സെൻ്റീമീറ്റർ ഉയരം, മെലിഞ്ഞ ശരീരം, ഇരുനിറം, ഇ എം ആർ എസ് കേരള എന്നെഴുതിയ കറുത്ത് ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് അജ്ഞാതൻ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04884 236223 94979871 37, 949798052 എന്ന ഫോൺ നമ്പറുകളിലോ ,അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.