കൊളക്കാടൻ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാൻ ജിത്തുവിന്റെ കാലിന് പരുക്കേറ്റു. ജിത്തുവിനെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആളുകളെ ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് മാറ്റി. ആനയെ തളച്ചു. ഇന്ന് വൈകുന്നേരത്തെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.