കിഴക്കൂട്ട് അനിയൻ മാരാരെ പുതിയ മേള പ്രമാണിയായി പാറമേക്കാവ് ദേവസ്വം ബോർഡ് നിശ്ചയിച്ചു. ചൊവ്വാഴ്ച നടന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.പുതിയ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ 1961 മുതൽ പൂരത്തിൽ സജീവമാണ്. എല്ലാവർക്കും അവസരം നൽകുന്നതിന്റെ ഭാഗമായാണ് അനിയൻ മാരാരെ മേള പ്രമാണിയായി നിശ്ചയിച്ചതെന്ന് ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.