Local

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്

Published

on

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടെ നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version