തെരുവുനായ ശല്യവും പേവിഷ ബാധയും സജീവ ചര്‍ച്ചയായി തുടരുന്നതിനിടെ സെപ്റ്റംബര്‍ 28ന് ലോക പേവിഷ ബാധ ദിനമായി ആചരിക്കുകയാണ്. പേവിഷബാധ തടയുന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും വിട്ടുവീഴ്ച പാടില്ലെന്ന് ഓര്‍മ്മിപ്പിക്കാനുമാണ് ഈ ദിനം. ‘ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. റാബിസ് വാക്‌സിന്‍ വികസിപ്പിച്ച ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറിന്റെ ചരമവാര്‍ഷിക ദിനം കൂടിയാണ് സെപ്റ്റംബര്‍ 28. ഇത്തവണ 16-ാമത് ലോക റാബിസ് ദിനമാണ് ആചരിക്കുന്നത്.