തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്‍റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോർഡ് പിണറായി വിജയന്‍റെ പേരിൽ. തുടർച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍റെ റെക്കോർഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോൻ 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയാണ് കേരളം ഭരിച്ചത്. 2016 മെയ് 25 നാണ് പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2022 നവംബർ 14ന് അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ തന്‍റെ 2364-ാം ദിവസം പൂർത്തിയാക്കി. തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിട്ട് രണ്ട് സർക്കാരുകളുടെ ഭാഗമായാണ് പിണറായി വിജയൻ തുടർച്ചയായി ഇത്രയും ദിവസങ്ങൾ പൂർത്തിയാക്കിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരുന്നത് കൂടി ചേര്‍ത്താണ് അദ്ദേഹം ഇത്രയും ദിവസം തുടർച്ചയായി കേരളം ഭരിച്ചത്.