പിറവം എംഎല്‍എ അനൂപ് ജേക്കബ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എ യാത്രചെയ്തിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവല്ല കുറ്റൂരില്‍ വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല, എംഎല്‍എ മറ്റൊരു വാഹനത്തില്‍ പിന്നീട് യാത്ര തുടര്‍ന്നു.