Kerala

പണം വെച്ച് ചീട്ടുകളി; പൊലീസിനെ വട്ടംകറക്കിയ സംഘം പിടിയിൽ

Published

on

വൻ തോതില്‍ പണം വെച്ച് ചീട്ടുകളി നടത്തി പൊലീസിനെ വട്ടംകറക്കിയ പത്തംഗസംഘം പിടിയിൽ. ചീട്ട് കളിക്കാൻ ഉപയോഗിച്ച 2,51,000 രൂപയും പിടിച്ചെടുത്തു. തമിഴ്നാട് വനാതിർത്തിയോട് ചേർന്ന രഹസ്യ സങ്കേതത്തിൽ നിന്നും അതീവ രഹസ്യമായി നടത്തിവന്ന ചീട്ടുകളി നടത്തിയിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
പിടികൂടാതിരിക്കുവാൻ വേണ്ടി സംഘം ഓരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ ചീട്ടുകളി നടത്തി വന്നതിനാൽ ഇവരെ പിടികൂടുക പോലീസിന് വളരെ ദുഷ്കരമായിരുന്നു. പോലീസിന്റെ വരവ് അറിഞ്ഞ് സംഘം മുങ്ങുകയാണ് പതിവ്. പലപ്രാവശ്യം പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
ഓരോ ദിവസവും എവിടെയെങ്കിലും സംഘം ഒത്തുകൂടി ചീട്ടുകളി നടത്താൻ ഒരു സ്ഥലം തിരഞ്ഞെടുക്കുകയാണ് പതിവ്. കുമളി നഗര മധ്യത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ഈപ്പൻ വർഗീസിന്റെ കെട്ടിടത്തിൽ ചീട്ടുകളി നടത്തിവരവേയായിരുന്നു സംഘം പിടിയിലായത്. പോലീസിനെ നിരീക്ഷിക്കാൻ വേണ്ടി സംഘം ആളുകളെ നിയോഗിച്ചിരുന്നതിനാൽ വേഷം മാറിയെത്തിയാണ് പൊലീസ് ചീട്ടുകളി സംഘത്തെ കുടുക്കിയത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിയുകുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ, കുമളി ഐപി ജോബിൻ ആന്റണി, കട്ടപ്പന എസ് ഐ ദിലീപ് കുമാർ. കെ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തിൽപ്പെട്ട എസ്ഐ സജിമോൻ ജോസഫ്, സിപിഒ വി കെ അനീഷ്, കുമളി പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ നിഖിൽ കെ. കെ, സിപിഒമാരായ അഭിലാഷ്, അനീഷ് വിശ്വംഭരൻ, അരുൺ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version