ഏകജാലക പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനായി ഓരോ സ്കൂളിലും രണ്ട് വീതം അധ്യാപകരെ ചുമതലപ്പെടുത്തും. ഇവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. ഹയർസെക്കന്ററി ഇല്ലാത്ത സ്കൂളുകളിൽ സമീപമുള്ള ഹയർസെക്കന്ററി സ്കൂളിൽ ഇതിനായുള്ള സൗകര്യങ്ങൾ സജ്ജമാക്കും. ഏകജാലക പ്രവേശനത്തെ സംബന്ധിച്ചുള്ള അധ്യാപകരുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ ഓരോ സ്കൂളിലെയും പ്രഥമ അധ്യാപകർക്ക് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവർ പഠിച്ച സ്കൂളിൽ തന്നെ നേരിട്ടെത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കാൻ ഇന്റർനെറ്റ് കഫേയിലൂടെ സാധിക്കും. ജില്ലയിൽ 168 അംഗീകൃത ഹയർസെക്കന്ററി സ്കൂളുകളാണ് നിലവിലുള്ളത്. എല്ലാ അംഗീകൃത ഹയർസെക്കന്ററി സ്കൂളുകളിലെയും അധ്യാപകർ, പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചും വിദ്യാഭ്യാസവകുപ്പ് മാർഗ നിർദ്ദേശങ്ങൾ നൽകും. പ്രവേശനം സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഗ്രൂപ്പുമായി ബന്ധപ്പെടാം