ഇതിനായി കൂടുതൽ സെർവറുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും ഇത്തവണ അധിക ബാച്ചിലേക്ക് പ്രവേശനം നൽകും എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രവേശന നടപടികൾ ഒരു മുടക്കവുമില്ലാതെ നടക്കും.
ജൂലൈ 29-നാണ് സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം എന്നായിരുന്നു നിർദ്ദേശം. ജൂലൈ 28-ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ മാറ്റുകയായിരുന്നു.